
ധനുഷും ഐശ്വര്യയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു
മുംബൈ: ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യയും ഔദ്യോഗികമായി വേര്‍ പിരിഞ്ഞു. പ്രണയിച്ചാണ് ഇരുവരും 2004ല്‍ വിവാഹിതരായത്. നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചത്. ചെന്നൈ കുടുംബക്ഷേമ കോടതിയാണ് ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ വിധി. സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം.
വളര്‍ച്ച, മനസ്സിലാക്കല്‍, ക്രമീകരിക്കല്‍, പൊരുത്തപ്പെടുത്തല്‍ എന്നിങ്ങനെയായിരുന്നു യാത്ര. ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ വഴികള്‍ വേര്‍തിരിക്കുന്ന ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ധനുഷും ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക എന്നായിരുന്നു ധനുഷ് വിവാഹമോചനത്തെ പറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. യാത്ര, ലിംഗ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. 2022-ലാണ് ഇരുവരും വേര്‍പിരിയുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തത്. ഏറെ താമസിക്കാതെ ഐശ്വര്യ രണ്ടാമത് വിവാഹം കഴിച്ചു. പുതിയ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.