
നയന്‍താരയ്‌ക്കെതിരെ കേസ് നല്‍കി ധനുഷ്
നയന്‍താരയുടെയും ധനുഷിന്‍രെയും പ്രശ്‌നം തുറന്ന പോരിലേയ്ക്ക്. നയന്‍താരയ്‌ക്കെതിരെ ധനുഷ് കേസ് നല്‍കി. താന്‍ നിര്‍മ്മിച്ച നാനും റൗഡി ധാനുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തന്റെ അനുമതിയില്ലാതെ ഇല്ലാതെ നയന്‍താരയുടെ നെറ്റ്ഫ്‌ലിക്സ് ഡോക്യുമെന്റ്റിയില്‍ ഉപയോഗിച്ചതിനാണ് ധനുഷ് കേസ് നല്‍കിയിരിക്കുന്നത്.
നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും അവരുടെ പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെയാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ ഡൊക്യുമെന്ററിയില്‍ നാനും റൗഡി ധാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചു. ഇത് ഉപയോഗിക്കാന്‍ നിയമപരമായി ധനുഷ് അനുമതി നല്‍കാത്തതിനാല്‍ തന്നെ തുറന്ന കത്തെഴുതി അത് സോഷ്യല്‍ മീഡിയയില്‍ നയന്‍താര പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം ജനശ്രദ്ധ ആകര്‍ഷിച്ചത്.
നയന്‍താരയുടെ ഡോക്യുമെന്ററിയിലെ ഉള്ളടക്കത്തിലെ 3 സെക്കന്‍ഡ് വീഡിയോ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച ധനുഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ചെയ്യാത്തതിനാലാണ് ധനുഷിന്റെ പുതിയ നീക്കം. ധനുഷിനെ കുറ്റപ്പെടുത്തിയും എന്നാല്‍, തന്റെ ഡോക്യുമെന്ററിക്കായി അവരുടെ സിനിമകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ച ഷാരൂഖ് ഖാന്‍, ചിരഞ്ജീവി, രാം ചരണ്‍, മറ്റ് നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് നയന്‍താര ഒരു പോസ്റ്റ് പങ്കിട്ടിരുന്നു.