മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്, തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്

പമ്പ: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്. കാനന പാതയിലൂടെ ശബരിമലയിലെത്തുന്നവര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അറിയിച്ചിരി ക്കുന്നത്. വഴികളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ലംഘിക്കുന്നുണ്ടെങ്കിലും ഭക്ഷണങ്ങള്‍ നല്‍കുമ്പോള്‍ ചില മൃഗങ്ങള്‍ ആക്രമണകാരികളാകാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത്തരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

മാത്രമല്ല, ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായി വനത്തിലേയ്ക്ക് വലിച്ചെറിയാന്‍ പാടില്ലെന്നും പ്ലാസിറ്റിക് കവറുകള്‍ കഴിച്ച് മൃഗങ്ങള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളില്‍തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments