ക്ഷാമബത്ത കുടിശിക അനുവദിച്ചേക്കും. ഉപതെരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ടിൽ തിരിച്ചടി നേരിട്ടത് ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇതോടെയാണ് ക്ഷാമബത്ത കുടിശികയിൽ സർക്കാർ മനം മാറ്റം.
19 ശതമാനമാണ് ക്ഷാമബത്ത കുടിശിക. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് കുടിശിക ഇത്രയും ഉയരുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ഷാമബത്ത കുടിശിക നൽകും എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി. ഒരു സാമ്പത്തിക വർഷം 2 ഗഡുക്കൾ നൽകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം.
നവംബർ മാസത്തെ ശമ്പളത്തോടൊപ്പം മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്ഷാമബത്തയും കെ.എൻ. ബാലഗോപാൽ അനുവദിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പിൽ അത് നേട്ടമായില്ല. പാലക്കാട് പോസ്റ്റൽ വോട്ടിൽ മൂന്നാം സ്ഥാനത്താണ് എൽ. ഡി.എഫ്. വയനാട് ആകട്ടെ പോസ്റ്റൽ വോട്ടിൽ 65 ശതമാനവും പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചു. മുഖ്യമന്ത്രിയുടെ ക്ഷാമബത്ത പ്രഖ്യാപനത്തിൽ ജീവനക്കാർ തൃപ്തരല്ല എന്ന് വ്യക്തം.
ഒരു സാമ്പത്തിക വർഷം 2 ഗഡു ഡി.എ തന്നാലും നിലവിലെ 6 ഗഡു കുടിശിക അങ്ങനെ തുടരും. 2021 ലെ അനുവദിച്ച 5 ശതമാനം ക്ഷാമബത്തക്ക് അർഹതപ്പെട്ട 78 മാസത്തെ കുടിശികയും കെ. എൻ. ബാലഗോപാൽ നിഷേധിച്ചു. ഇതും പോസ്റ്റൽ വോട്ടിലെ തിരിച്ചടിക്ക് കാരണമായി. തെരഞ്ഞെടുപ്പ് വർഷം ആണ് ഇനി സർക്കാരിന് മുന്നിൽ ഉള്ളത്.
പതിനൊന്നാം മാസം തദ്ദേശ തെരഞ്ഞെടുപ്പും പതിനാറാം മാസം നിയമസഭ തെരഞ്ഞെടുപ്പും. ഓരോ വോട്ടും നിർണായകമാകുന്ന തെരഞ്ഞെടുപ്പിൽ മുഖം തിരിച്ച് നിൽക്കുന്ന ജീവനക്കാർ സർക്കാരിന് വെല്ലുവിളിയാവുകയാണ്.
ആനുകൂല്യങ്ങൾ കിട്ടാതെ വന്നതോടെ ആറര ലക്ഷം പെൻഷൻകാരും സർക്കാരിനോട് ഇടഞ്ഞ് നിൽക്കുകയാണ്. തിരിച്ചടിയിൽ നിന്ന് കരകയറാൻ ക്ഷാമബത്ത കുടിശിക പൂർണമായും അനുവദിക്കാൻ കെ.എൻ. ബാലഗോപാലിന് മേൽ സമ്മർദ്ദം ഏറുകയാണ്.
ക്ഷാമബത്ത കുടിശിക ഇങ്ങനെ:
01.01.22 – 3 %
01.07.22 – 3 %
01.01.23 – 4 %
01.07.23 – 3 %
01.01.24 – 3 %
01.07.24 – 3 %
ആകെ : 19 %
ഈ അഴിമതി വീരന്മാരെ സുഹിപ്പിച്ചു ജെനങ്ങളെ കുതിപിഴിന്ന്എത്ര നാൾ ഈ നാറിയ സർക്കാർ മുന്നോട്ട് പോകും
നേരെ ചൊവ്വേ ആദിയം എഴുതാൻ പഠിക്കുക
അതാണ് നിങ്ങളുടെ എഴുത്ത് ശരിയാണൊ.
ആദ്യം എന്നതാണ് ശരി
ആദിയം അല്ല
വോട്ടർമാരുടെ ഒരു ചെറു ശതമാനം മാത്രമായ ജീവനക്കാരെയും പെൻഷൻകാരെയും എന്തിന് ഗൗനിക്കണം? അവർ ഇടഞ്ഞാലും വലിയ കുഴപ്പമെമുന്നുമില്ല. മു.മ.യുടെയും മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫ്, അഖിലേന്ത്യാ സർവ്വീസുകാരായ IPS, IAS കാർ, ജഡ്ജിമാർ തുടങ്ങിയരെല്ലാം ഒപ്പമുണ്ടെങ്കിൽ മറ്റാരെ പേടിക്കാൻ?
എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ ജീവനക്കാരും പെൻഷൻകാരുമൊക്കെ എന്നും ഒപ്പം നിൽക്കും.
ജീവനക്കാരെ എന്തിന് പേടികണം. സാധരണ ജനം ആണു രാജാവ്