തെന്നിന്ത്യ കണ്ട ആഡംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2017ല്‍ വിവാഹിതരായത്. എന്നാല്‍ 2021ല്‍ ഇവര്‍ വിവാഹമോചനം നേടി. പിന്നീടുള്ള കുറച്ച് കാലം വളരെ കഠിനമായ രോവസ്ഥയിലൂടെയാണ് സാമന്ത കടന്നുപോയത്. കൂടാതെ മയോസൈറ്റിസ് എന്ന രോഗവും സാമന്തയെ പിടിമുറുക്കി. ഒടുവില്‍ വേദനകള്‍ക്കിടയില്‍ നിന്ന് നടി പുറത്ത് വരികയും വീണ്ടും താരമാവുകയും ചെയ്തു. നാഗചൈതന്യ ഇപ്പോള്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണ്. നടിയായ ശൂഭിത ധൂതിപാലാണ് വധു. ഈ സമയത്ത് വീണ്ടും ഇരുവരുടെ വിവാഹവും വിവാഹമോചനവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴിതാ സാമന്തയുമായി നടന്‍ വരുണ്‍ ധവാന്‍ ഹണി ബണ്ണി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് വന്നപ്പോള്‍ നടത്തിയ അഭിമുഖത്തില്‍ സാമന്തയോട് ചോദിച്ച ഒരു ചോദ്യവും അതിന് നടി നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉപയോഗ്യശൂന്യമായിട്ട് നിങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ടോ? എന്നും അത് എന്തിന് വേണ്ടിയായിരുന്നുവെന്നുമാണ് വരുണ്‍ ചോദിച്ചത്. തന്റെ മുന്‍ ഭര്‍ത്താവിന് നല്‍കിയ സമ്മാനങ്ങള്‍ക്കായി എന്ന് മാത്രമാണ് താരം നല്‍കിയ മറുപടി. എന്നാല്‍ എത്രയാണെന്നുള്ള ചോദ്യത്തിന് ഉത്തരം പറയാതെ താരം അഭിമുഖം തുടരാന്‍ ആവശ്യപ്പെട്ടു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകരും സാമന്തയെ പിന്തുണച്ചു. വിവാഹത്തിന് ശേഷം വിലകൂടിയ ഒരു ബൈക്കാണ് നാഗചൈതന്യയ്ക്ക് സാമന്ത നല്‍കിയത്. കൂടാതെ വിലകൂടിയ വാച്ച്, തുടങ്ങിയനേകം സമ്മാനങ്ങള്‍ താരം നല്‍കിയിരുന്നു. കോടികള്‍ തന്റെ മുന്‍ഭര്‍ത്താവിനായി പൊടിച്ചിരുന്നു സാമന്ത. എന്നാല്‍ വിവാഹമോചനത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ ജീവിത്തതിലേയ്ക്ക് കാല് വയ്ക്കാനൊരുങ്ങുകയാണ് നാഗ ചൈതന്യ. ഹൈദ്രാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ചാണ് ശോഭിതയും നാഗ ചൈതന്യയും വിവാഹം കഴിക്കുന്നത്. മുത്തച്ഛന്റെ പ്രതിമയ്ക്ക് മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ അനുഗ്രഹം തേടി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ചടങ്ങ് അവിടെ നടത്താനുള്ള തീരുമാനം എടുത്തതെന്നും നടന്‍ പറഞ്ഞിരുന്നു.