അമേരിക്കയ്ക്ക് പുറത്ത് ന്യൂറോലിങ്കിന്‍റെ ആദ്യ പരീക്ഷണം; അനുമതി നല്‍കി കാനഡ

ഇലോൺ മസ്‌കിന്റെ ന്യൂറോലിങ്കിന്‍റെ ക്ലിനിക്കൽ ട്രയലിന് കാനഡ അനുമതി നല്‍കി. ഇതാദ്യമായാണ് അമേരിക്കയ്ക്ക് പുറത്ത് ന്യൂറോലിങ്കിന്‍റെ പരീക്ഷണം നടക്കുന്നത്. കനേഡിയൻ പഠനത്തിലൂടെ ഇംപ്ലാന്‍റിന്‍റെ സുരക്ഷയും പ്രവര്‍ത്തക്ഷമതയും വിലയിരുത്താൻ ന്യൂറോലിങ്ക് ലക്ഷ്യമിടുന്നു.

പക്ഷാഘാതം ബാധിച്ച വ്യക്തികള്‍ക്ക് അവരുടെ ചിന്തകൾ ഉപയോഗിച്ച് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് കാനഡയില്‍ ന്യൂറോലിങ്കിന്‍റെ ക്ലിനിക്കൽ ട്രയലില്‍ പരിശോധിക്കുക. 2016 ജൂലൈയിൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി.

ഇതിന്‍റെ ഫണ്ടിംഗ് പൂര്‍ണമായും സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്‍റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. 2030ന് മുമ്പ് 22,000 പേരിൽ ഈ പരീക്ഷണം നടത്തുമെന്നാണ് മസ്‌കിന്‍റെ ജീവചരിത്രകാരന്മാരിൽ ഒരാളായ ആഷ്‌ലിവാൻസിന്റെ വിലയിരുത്തൽ.

ഇലോണ്‍ മസ്‌കും ഒരുകൂട്ടം എൻജിനീയർമാരും ചേർന്ന് 2016ലാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. തലയോട്ടിക്കുള്ളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു ബ്രെയിൻ ചിപ് ഇൻറർഫേസ് കമ്പനി നിർമിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും അവരുടെ കാഴ്ച പുനഃസ്ഥാപിക്കാനും ന്യൂറോലിങ്ക് സഹായിക്കുമെന്ന് കമ്പനി പറയുന്നു.

യുഎസിൽ ഇതിനകം രണ്ട് രോഗികളിൽ ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ചുകഴിഞ്ഞു. വീഡിയോ ഗെയിമുകൾ കളിക്കാനും ത്രീഡി ഒബ്‌ജക്‌റ്റുകൾ എങ്ങനെ രൂപകൽപന ചെയ്യാമെന്ന് പഠിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണം രോഗിയിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments