
ഞാന്‍ റൊമ്പ നല്ലവന്‍. കൊച്ചി വിട്ടത് നിരാശ കൊണ്ട്, ഇനി വൈക്കത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് ബാല
തമിഴ് സിനിമയില്‍ നിന്ന് ബിഗ്ബിയിലൂടെ മലയാളത്തിലെത്തി പിന്നീട് നായകനായും വില്ലനായും തിളങ്ങിയ താരമായിരുന്നു ബാല. മലയാളി നടന്‍മാരെ പോലെ തന്നെ ബാലയെയും ആരാധകര്‍ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് കേരളത്തില്‍ തന്നെ താമസമാക്കിയ ബാല പിന്നീട് ഏറെ വിവാദങ്ങളിലൂടെയാണ് കുറച്ച് വര്‍ഷങ്ങളായി പോകുന്നത്. വിവാഹവും വിവാഹമോചനവുമെല്ലാമാണ് ബാലയെ ആരാധകര്‍ തള്ളാനും കൊള്ളാനും കാരണമായത്. ഈയിടെയാണ് ബാല തന്റെ നാലാമത്തെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ താന്‍ കൊച്ചി വിടുകയാണെന്ന് ബാല പറഞ്ഞിരുന്നു. കൊച്ചിയില്‍ നിന്ന് വൈക്കത്തേയ്ക്കാണ് താരം താമസം മാറ്റിയത്.
ഇപ്പോഴിതാ താന്‍ കൊച്ചി വിടാനുള്ള കാരണത്തെ പറ്റി വ്യക്തമാക്കുകയാണ് ബാല. വൈക്കത്ത് വന്നത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും വൈക്ക് വീട് സൂപ്പറാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബാല. എനിക്കൊരു വിഷമമുണ്ട്. ചില വീഡിയോകള്‍ ഞാന്‍ കണ്ടു. വേറൊന്നുമില്ല. കണക്കെടുത്ത് നോക്കുകയാണെങ്കില്‍ മീഡിയയെ ഞാന്‍ എത്ര സ്നേഹിച്ചുവെന്ന് എനിക്ക് മാത്രമേ അറിയൂ.
അതിനാലാണ് ഇത്രയും വേദന. ഇത്രയൊക്കെ ഞാന്‍ സ്നേഹിച്ചിട്ടും ഒരു നിമിഷം കൊണ്ട് ഞാന്‍ അനന്യായി നിങ്ങള്‍ക്ക്. ഒരു ദിവസം കൊണ്ട് ഞാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് കുറ്റക്കാരനായത്? എന്നാണ് ബാല മാധ്യമങ്ങളോട് ചോദിച്ചത്. മീഡിയോ തന്നെ മോശമാക്കി ചിത്രീകരിച്ചതിനാലാണ് ഈ മാറ്റമെന്നാണ് ബാല പറയുന്നത്.
അതേസമയം, വൈക്കത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ബാല. സ്‌കൂള്‍ കെട്ടണം, ഹാര്‍ട്ട് ഓപ്പറേഷന് സഹായിക്കണം. ക്യാന്‍സര്‍ പേഷ്യന്റിനെ സഹായിക്കണം. കുടുംബശ്രീയെ സഹായിക്കണം തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ തനിക്കിവിടെ ചെയ്യാനുണ്ടെന്നും ബാല വ്യക്തമാക്കി. എന്നെക്കറിച്ച് എനിക്ക് നന്നായി അറിയാമെന്നും ഞാന്‍ വളരെ നല്ലവനാണെന്നും ബാല വീഡിയോയില്‍ വ്യക്തമാക്കി.