ജിയോ പ്രേമം അവസാനിച്ച് വീണ്ടും ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലില്ലേയ്ക്ക് . ജിയോയ്ക്ക് മാത്രമല്ല, എയര്‍ടെല്‍, വിഐ എന്നിവര്‍ക്കും വരിക്കാരെ നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ അതിന്റെ വളര്‍ച്ചയുടെ പാത നിലനിര്‍ത്തിയതിനാലാണ് കുത്തക മുതലാളിമാരെ പിന്തള്ളി പുതിയ മുഖമായ ബിഎസ്എന്നിലേയ്ക്ക് ആളുകള്‍ എത്തുന്നത്. ഇന്ത്യയിലെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ അവസാനത്തോടെ 1,153.72 ദശലക്ഷമായി കുറഞ്ഞിരുന്നു. ഇത് പ്രതിമാസ 0.87 ശതമാനം ഇടിവാണ്.
സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വിപണിയുടെ 91.85 ശതമാനവും കൈവശപ്പെടുത്തിയപ്പോള്‍ ബാക്കി 8.15 ശതമാനം ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കായിരുന്നു. ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ തുടര്‍ച്ചയായി രണ്ടാം മാസമാണ് വരിക്കാരുടെ എണ്ണത്തിലെ നഷ്ടം വെളിപ്പെടുത്തുന്നത്.
ജൂലൈയില്‍ 0.75 ദശലക്ഷവും ഓഗസ്റ്റില്‍ 4.01 ദശലക്ഷവുമാണ് ജിയോയ്ക്ക് വന്ന നഷ്ടം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്ലിന് ഈ കാലയളവില്‍ ഏകദേശം 1.43 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു, വിഐ 1.55 ദശലക്ഷം ഉപയോക്താക്കളുടെ നഷ്ടം രേഖപ്പെടുത്തി. സെപ്റ്റംബറില്‍ മാത്രം 0.84 ദശലക്ഷം വരിക്കാരാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ജൂലൈയില്‍ 2.92 ദശലക്ഷത്തിന്റെയും ഓഗസ്റ്റില്‍ 2.53 ദശലക്ഷത്തിന്റെയും നേട്ടവും ബിഎസ്എന്‍എല്‍ സ്വന്തമാക്കിയിരുന്നു.