അയ്യൻകാളി സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടിക ജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്‌കീം 2024-25ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 5,8 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് യഥാക്രമം യു.പി, എച്ച്.എസ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.

വിദ്യാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഗ്രേഡ് ലിസ്റ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക്, സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രേഖകൾ എന്നിവ സഹിതം നവംബർ 30ന് മുമ്പ് അപേക്ഷിക്കണം.

താമസിക്കുന്ന പരിധിയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും അതത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments