പറഞ്ഞ വാക്ക് മറന്നിട്ട് ആറ് വർഷം; റീബിൽഡ് കേരള പദ്ധതി പാതിവഴിയിൽ നിലച്ചു

തിരുവനന്തപുരം: വയനാട് ദുരന്തമുണ്ടായിട്ട് മാസം എത്രയായി, എന്തേ ഇതുവരെ സാഹയം നൽകാത്തത് എന്നെല്ലാം നോക്കിയിരിക്കുന്ന ഒരു പറ്റം മലയാളികളാണ് ഇന്ന് കേരളത്തിലുള്ളത്. വയനാട് ദുരന്തസ​ഹായത്തിന്റെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം ന്യായ വാദങ്ങൾ ഉന്നയിക്കുകയും സഹായം ഉടനടി നൽകാമെന്ന് പറയുകയുമൊക്കെ ചെയ്യുന്നതാണ് ഇതിന് പിന്നാലെ വരുന്ന വാർത്ത.

എന്നാൽ വയനാട് ദുരന്തത്തെ പോലെ ഉണ്ടായ പല ദുരന്തങ്ങളുടേയും പേരിൽ സർക്കാർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പലതും ഇന്നും പൂർത്തീകരിക്കപ്പെടാതെ തുടരുന്നു എന്നുള്ളതാണ് വസ്തുത. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തെ ഒന്നടങ്കം വെള്ളത്തിലാക്കി വിതച്ച മഹാപ്രളയക്കാലത്തെ അതിജീവിച്ചതിന് പിന്നാലെ പ്രഖ്യാപിച്ച റീബിൽ‍ഡ് കേരള പദ്ധതി.

2018-ലെ മഹാപ്രളയത്തിനു ശേഷം നവകേരളം നിർമിക്കാൻ കേരള സർക്കാർ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച ‘റീബിൽഡ് കേരള’ പദ്ധതി പാതിവഴിയിൽ നിലച്ചിട്ട് വർഷം ആറായി. ഇതെല്ലാം കാണുമ്പോൾ തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ച് അതിന്റെ എതിർ വശത്തായി എഴുതി വച്ച പോസ്റ്ററുകളാണ് മനസ്സിൽ ആദ്യമോടിയെത്തിയത്.

“പറയുന്നതേ ചെയ്യൂ പറയുന്നത് ചെയ്യുമെന്ന്” . എന്റെ തല എന്റെ ഫുൾ ഫി​ഗർ എന്ന രീതിയിൽ ഖജനാവിലെ പണം ചിലവാക്കിയും പാർട്ടി ഫണ്ടെടുത്തും ഇത്തരം പോസ്റ്ററുകൾ തയ്യാറാക്കുമ്പോൾ റീബിൽഡ് കേരള പോലുള്ള പദ്ധതികൾ സർക്കാർ എന്തേ മറന്നൂ എന്ന സംശയമുണ്ട്.

എന്തായാലും പറയുന്നത് ചെയ്യും ചെയ്യുന്നത് പറയുമെന്നൊക്കെ വെറും വാക്കെന്ന് വ്യക്തമാക്കുന്നതാണ് റീബിൽഡ് കേരള പദ്ധതി. ഇത് സർക്കാർ ഭരണപരാജയമെന്ന് ആവർത്തിച്ച് പറയേണ്ടുന്ന സാഹചര്യമാണ് ഉണ്ടാക്കുന്ന്.

മഹാപ്രളയം കഴിഞ്ഞിട്ട് ആറു വർഷമായി. ഇതുവരെ പദ്ധതി പൂർത്തികരിക്കാൻ സാധിച്ചിട്ടില്ല. റീബിൾട് പദ്ധതിയുടെ ഭാ​ഗമായുള്ള വിവിധ പദ്ധതി നിർവഹണ വകുപ്പുകൾക്കും ഏജൻസികൾക്കുമായി 4920 കോടി രൂപ അനുവ​ദിച്ചതിൽ 4785 കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്നാണ് റിപ്പോർട്ട്.

അതായത് സാമ്പത്തിക പ്രതിസന്ധിയല്ല പദ്ധതി പാതിവഴിലാവാനുള്ള കാരണമെന്ന് വ്യക്തം. കേരള റീബിൽഡ് പദ്ധതി എവിടെ വരെ എന്ന് ആരാഞ്ഞ് വിവരാവകാശ കമ്മീഷന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ കത്തിന് മറുപടിയായാണ് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഭൂവിനിയോഗം നിയന്ത്രിച്ചും ജലസ്രോതസുകൾ സംരക്ഷിച്ചും റോഡ് ശൃംഖല മെച്ചപ്പെടുത്തിയുമുള്ള പുനർനിർമാണമാണ് റീബിൽഡ് കേരള ലക്ഷ്യമിട്ടത്. അനധികൃത ഖനനം നിയന്ത്രിക്കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. പദ്ധതി പ്രഖ്യാപിച്ചിട്ട് വർഷം ആറായി.

ഇപ്പോഴും പകുതി പദ്ധതികളും പാതി വഴിയിൽ. 28 പദ്ധതികൾ മാത്രമാണ് പൂർത്തീകരിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.135 കോടി രൂപ ചെലവഴിച്ചിട്ടുമില്ല. 8682 കോടിയുടെ 110 പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകിയിരുന്നു.

10 പദ്ധതികൾ ഭാഗികമായി പൂർത്തിയായി. ബാക്കിയുള്ള 72 എണ്ണം നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. 5000 കോടിയിലധികം വിദേശ വായ്പകളുള്ള കേരള പുനർനിർമാണ പദ്ധതികളുടെ പുരോഗതി ആശാവഹമല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. പദ്ധതികളുടെ ഗുണനിലവാരവും ശരാശരി മാത്രമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments