കണ്ണൂര്‍: ‘പരിപ്പുവടയും കട്ടന്‍ചായയും’ എന്ന ആത്മകഥ വിവാദത്തില്‍ ഇ. പി ജയരാജന്റെ മൊഴിയെടുത്തു. കണ്ണൂരിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ആത്മകഥ വിവാദമായതിന് പിന്നാലെയാണ് ഇപി കേസ് നല്‍കിയത്. ഡി.സിബുക്‌സാണ് ഇപിയെ ടാഗ് ചെയ്ത് ആത്മകഥാ പ്രസിദ്ധീകരിക്കുന്നുവെന്ന് പരസ്യം നല്‍കിയത്. ആത്മകഥയിലെ ചില ഭാഗങ്ങളും ചര്‍ച്ചയായിരുന്നു.
പിന്നാലെ താന്‍ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അത് തന്‍രെ ആത്മകഥയല്ലെന്നും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നും വ്യക്തമാക്കി ഇപി തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെ കേസ് നല്‍കുകയും ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ പി ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പൊലീസ് കേസില്‍ അന്വേഷിക്കും.