ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്. അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയും വാറന്റുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണിന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഹമാസുമായും ഹിസ്ബുള്ളയുമായും ഇസ്രായേല്‍ യുദ്ധം ചെയ്യുന്ന ഗാസയിലും ലെബനനിലും നടന്ന സംഘര്‍ഷങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിനാണ് ഹേഗിലെ ലോക കോടതി ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2023 ഒക്ടോബര്‍ 7-ന് യുദ്ധത്തിന് തുടക്കമിട്ട കൂട്ടക്കൊലയില്‍ ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ഡീഫിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുകയും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു.