ഹൈദരാബാദ്: തെലങ്കാനയില്‍ ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തി. നാരായണ്‍പേട്ട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയത്. ഇത് കഴിച്ചതിനെ തുടര്‍ന്ന് 30 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ഉടനടി അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. നിലവില്‍ മിക്ക വിദ്യാര്‍ത്ഥികളുടെയും ആരോഗ്യ നില തൃപ്തികരമാണ്.
ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ അധികൃതരോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയെക്കുറിച്ച് മുഖ്യമന്ത്രി റെഡ്ഡി ചോദിച്ചറിയുകയും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇത്തരമൊരു സംഭവം ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.