CinemaNewsSocial Media

വീണ്ടും ധനുഷിനെ ചൊറിഞ്ഞ്‍ നയൻതാര

ധനുഷ് – നയൻ‌താര പോരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ധനുഷ് നിർമിച്ച ചിത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയതിന് നടൻ നഷ്ടപരിഹാരം ചോദിച്ചതോടെയാണ് വിവാദത്തിന് തിരി തെളിഞ്ഞത്. അതിന് മറുപടിയുമായി നയൻ‌താര രംഗത്തെത്തുകയും ഡോക്യുമെന്ററി റിലീസ് ചെയ്യുകയും ധനുഷ് വീണ്ടും വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വീണ്ടും ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നയൻ‌താര.

നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്‌ലിൽ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ നിർമാതാക്കളെ പേരെടുത്തു പങ്കുകൊണ്ടാണ് നയൻ‌താര രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ധനുഷിന്റെ നിർമ്മാണകമ്പനിയെ ഒഴിവാക്കിയാണ് കുറിപ്പിട്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

‘‘എന്റെ 20 വർഷത്തെ കരിയറിൽ ഞാൻ സമ്പാദിച്ച ഏറ്റവും വിലപ്പെട്ട കാര്യം, ഞാൻ ജോലി ചെയ്തവരിൽ നിന്ന് എനിക്ക് ലഭിച്ച സൗഹൃദങ്ങളും സ്നേഹവും ബഹുമാനവുമാണ്. ഈ ഉദ്യമത്തിൽ എന്നെ പിന്തുണച്ച എല്ലാ നിർമാതാക്കൾക്കും അവരുടെ നല്ല മനസ്സിനും മാന്യതയ്ക്കും ഞാൻ നന്ദി പറയുന്നു” എന്നാണ് നയൻ‌താര കുറിച്ചിരിക്കുന്നത്. ഔദ്യോഗിക ലെറ്റർ പാഡിൽ തയാറാക്കിയ കത്തിനൊപ്പമായിരുന്നു ഇങ്ങനെ കുറിച്ചിരിക്കുന്നത്. ഷാറുഖ് ഖാൻ, ഗൗരി ഖാൻ, ബാലചന്ദർ, പുഷ്പ കന്ദസാമി, ഉദയാനിധി സ്റ്റാലിൻ, എ.ആർ. മുരഗദോസ്, ചിരഞ്ജീവി, രാം ചരൺ,ഫാസിൽ, മഹാസുബൈർ, ഹൗളി പോട്ടൂർ, എൻ.ബി വിന്ധ്യൻ തുടങ്ങി നിരവധി പേർക്കാണ് നയൻ‌താര നന്ദി പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *