എടാ മോനെ…ഫഫയും ശ്രീലങ്കയിൽ ! മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിൽ വമ്പൻ താരനിര

പതിനൊന്ന് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ഫഹദ് ഫാസിൽ ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് പറന്ന് ഫഹദ് ഫാസിൽ. പതിനൊന്ന് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ഫഹദ് ഫാസിൽ ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്കയിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഉൾപ്പെടുന്ന രംഗങ്ങൾ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താര നിര തന്നെയുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

മമ്മൂട്ടിയും മോഹൻലാലും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് വിവരം. 11 വർഷത്തിനു ശേഷമാണു ഇരുവരും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടിയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിങ്ങനെ വിശാലമാണ് പുതിയ ചിത്രത്തിന്റെ ഷെഡ്യൂൾ. കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറാമാനായ മാനുഷാണ് ഛായാഗ്രാഹകൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments