CinemaKeralaNewsSocial Media

കൊച്ചിയെ ആവേശക്കടലാക്കാൻ അല്ലു അർജുൻ !

ഇന്ത്യൻ സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ ‘പുഷ്പ 2: ദ റൂള്‍’. ഡിസംബർ അഞ്ചിനാണ് ലോകമെമ്പാടും പുഷ്പ ഇളക്കിമറിക്കാനെത്തുന്നത്. അതിന് മുൻപായി മലയാളികളുടെ സ്വന്തം മല്ലു അർജുൻ കൊച്ചിയെ ആവേശഭരിതമാക്കാൻ എത്തുകയാണ്. നവംബര്‍ 27-ന് ആണ് അല്ലു കൊച്ചിയിലെത്തുന്നത്.

‘പുഷ്പ ഇനി നാഷണലല്ല, ഇന്റര്‍നാഷണല്‍!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കത്തിച്ചിട്ടുണ്ട്. പുഷ്പരാജായി അല്ലു അര്‍ജുനും ഭന്‍വര്‍സിങ് ഷെഖാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തില്‍ ആറാടുകയാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തം.

അതേസമയം, റിലീസിന് മുന്നേ ചിത്രം കോടികൾ കൊയ്തതായാണ് വിവരം. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടി കഴിഞ്ഞു. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2വിന്റെ ഒടിടി അവകാശം വിറ്റുപോയത്. എന്നാൽ തിയറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയറ്ററിലെത്തുക. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. മലയാള നടൻ ഫഹദ് ഫാസിലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *