ജീവൻരക്ഷാ ഇൻഷുറൻസ് പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി

jeevan Raksha Insurance Policy ജീവൻ രക്ഷാ പദ്ധതി 2025

സർക്കാർ ജീവനക്കാർക്കുള്ള ജീവൻരക്ഷാ ഇൻഷുറൻസ് പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടി ഉത്തരവിറങ്ങി. 2025 ഡിസംബർ വരെയാണ് ജീവൻരക്ഷാ പദ്ധതി നിലവിലുള്ള വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ട് കാലാവധി നീട്ടിയത്.

സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂൾ/കോളേജ് സ്ഥാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പഞ്ചായത്ത്/ മുൻസിപ്പൽ കോമൺ സർവ്വീസ് ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവ്വീസിലെ കണ്ടിജൻ്റ് ജീവനക്കാർ, സർവ്വകലാശാല ജീവനക്കാർ, എസ്.എൽ.ആർ വിഭാഗം ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ സേവനം അനുഷ്ഠിക്കുന്ന നിക്ഷേപ/ പിരിവുകാർ, അപ്രൈസർമാർ, വെറ്ററിനറി സർവകലാശാല ഫാമിലെ സ്ഥിരം ജീവനക്കാർ, മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട നിരണം ഡക്ക് ഫാമിലെ സ്ഥിരം തൊഴിലാളികൾ എന്നീ ജീവനക്കാർക്കെല്ലാമാണ് ജീവൻരക്ഷാ ഇൻഷുറൻസ് പദ്ധതി ബാധകമാക്കിയിട്ടുള്ളതുമാണ്.

വാർഷിക പ്രീമിയം 1000 രൂപ നിരക്കിൽ, അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 15 ലക്ഷം രൂപയായും അപകടം അല്ലാതെയുള്ള മരണത്തിന്റെ പരിരക്ഷ 5 ലക്ഷം രൂപയായും തുടരും. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾക്കും കോസ്റ്റൽ പോലീസ് ജീവനക്കാർക്കും 1000 രൂപ പ്രീമിയം നിരക്കിൽ അപകടം മൂലമുള്ള മരണത്തിന് അനുവദിച്ചിട്ടുള്ള ക്ലെയിം 15 ലക്ഷം രൂപയായും കമാന്റോ ഓപറേഷൻ ഡ്യൂട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണങ്ങൾക്ക് 20 ലക്ഷം രൂപയായും അപകടം അല്ലാതെയുള്ള മരണത്തിന് സമാശ്വാസ തുക 5 ലക്ഷം രൂപയായും തുടരുന്നതാണ്. ജനുവരി 2025 മുതൽ ഡിസംബർ 25 വരെയുള്ള പദ്ധതി കാലയളവിനുള്ള സർവീസിൽ നിന്ന് വിരമിക്കുന്നവർക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. 2025 ജനുവരി ഒന്ന് മുതൽ സർവ്വീസിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർക്ക് 2025 വർഷത്തേക്കുള്ള ജീവൻ രക്ഷാ പദ്ധതി ബാധകമല്ല.

ജീവൻ രക്ഷ – പരിരക്ഷ ആനുകൂല്യങ്ങൾ ഇങ്ങനെ:

jeevan Raksha Insurance Policy 02
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments