മുനമ്പത്തെ തര്‍ക്ക ഭൂമി വഖഫ് ഭൂമി തന്നെ

കൊച്ചി: മുനമ്പത്തെ തര്‍ക്ക വിഷയമായ ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ടെന്നും സംഘടന പറഞ്ഞു. മുനമ്പത്തെ വഖഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് മതത്തെയും സമുദാത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വഖഫ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

വഖഫിന്റെ ഒരു സെന്റ് ഭൂമി പോലും ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കേണ്ടെന്നും തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള വഖഫ് സംരക്ഷണത്തിനും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും ഇവര്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി നിലവില്‍ വഖഫിന്റെ അഥവാ സര്‍ക്കാരിന്റെ സ്വത്ത് കൂടിയാണ്. ഇവിടത്തെ കൈയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഏക്കര്‍ കണക്കിന് വഖഫ് ഭൂമി ചതിയിലൂടെ സ്വന്തമാക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത അഡ്വ.എം.വി പോളിന്റെ അവകാശികള്‍ കയ്യടക്കി വച്ചിരിക്കുന്ന വഖഫ് സ്വത്തുക്കള്‍ ബോര്‍ഡ് പിടിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

മുസ്ലീം സമുദായത്തിലെ ചില സംഘടനകളും വ്യക്തികളും വസ്തുതകള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമായി മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയുന്നത് മുനമ്പത്തെ അനധികൃത ഭൂമിയിടപാടില്‍ ആദ്യകുറ്റവാളികളായ ഫറൂഖ് കോളജ് മാനേജ്മെന്റിനെ രക്ഷിച്ചെടുക്കുന്നവരും മുനമ്പത്തേത് പോലെ വഖഫ് ഭൂമി കൈയേറിയിരിക്കുന്നവരും രാഷ്ട്രീയ ലാഭം മോഹിക്കുന്നവരുമാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments