ഡല്‍ഹിക്ക് പിന്നാലെ രാജസ്ഥാനിലും കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക്

ജയ്പൂര്‍: ഡല്‍ഹിക്ക് പിന്നാലെ ഉയര്‍ന്ന മലിനീകരണ തോത് കണക്കിലെടുത്ത് രാജസ്ഥാനിലും 1 മുതല്‍ 5 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാല് ദിവസത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് രാജസ്ഥാനിലെ ഖൈര്‍ത്താല്‍-തിജാര ജില്ല ഭരണകൂടം അറിയിച്ചു. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നടത്തുന്ന കാര്യം തീരുമാനിക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ കിഷോര്‍ കുമാര്‍ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും നവംബര്‍ 20 മുതല്‍ 23 വരെ 1 മുതല്‍ 5 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഓഫ്‌ലൈന്‍ ക്ലാസുകള്‍ അല്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നാണ് ഉത്തരവ്. ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണെന്നും അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്‌കൂളിലെത്തണമെന്നത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments