
Kerala Government News
ക്ഷേത്ര ആചാര സ്ഥാനികർക്കും കോലധാരികൾക്കും 1.60 കോടി ധനസഹായം അനുവദിച്ച് കെ.എൻ. ബാലഗോപാൽ
ഉത്തര മലബാറിലെ ക്ഷേത്ര ആചാര സ്ഥാനികർ, കോലധാരികൾ എന്നിവർക്ക് പ്രതിമാസ സഹായം നൽകുന്നതിന് 1,60,60,800 രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഇവരുടെ പ്രതിമാസ ധനസഹായ പദ്ധതിക്കായി 2024- 25 ൽ 5.30 കോടി ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നു. ഒന്നാം ഗഡുവായി 1.60 കോടി ആഗസ്ത് 6 ന് അനുവദിച്ചിരുന്നു. ബജറ്റ് വിഹിതത്തിൽ ശേഷിക്കുന്ന 3.69 കോടി അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കത്ത് നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ട മുഴുവൻ തുകയും കൈമാറാൻ ബാലഗോപാൽ തയ്യാറായില്ല. പകരം രണ്ടാം ഗഡുവായി 1,60, 60,800 രൂപ അനുവദിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 13 ന് പുറത്തിറങ്ങി.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അവസാന രണ്ട് ഗഡുക്കൾ ഈ സാമ്പത്തിക വർഷം ലഭിക്കുമോ എന്ന ആശങ്കയിലാണ് മലബാർ ദേവസ്വം ബോർഡ്.
