ഇസ്ലാമിക നിയമങ്ങൾക്കെതിര്; വിപിഎൻ നിരോധിക്കണമെന്ന് പാകിസ്താനിലെ മതപുരോഹിതർ

ഇസ്ലാമാബാദ്: വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും (VPN) നിരോധിക്കണമെന്ന ആവശ്വവുമായി മതപുരോഹിതർ. കർശനമായ ഇന്റർനെറ്റ് നിയന്ത്രങ്ങളുള്ള രാജ്യമായ പാകിസ്താനിലെ മതപുരോഹിതരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിപിഎന്നുകൾ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവെന്നാണ് ഇവരുടെ വാദം.

തിന്മയുടെ വ്യാപനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ശരീഅത്ത് സർക്കാരിനെ അനുവദിക്കുന്നുണ്ടെന്നും അതിനാൽ വിപിഎന്നുകളുടെ ഉപയോഗവും വിലക്കണമെന്നാണ് മതപരമായ വിഷയങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്ന കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജിയുടെ ചെയർമാൻ റാഗിബ് നയീമിയുടെ ആവശ്യം. തീവ്രവാദം തടയാനാണ് വിപിഎന്നുകളും നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് അധികാരികളുടെ വാദം.

എന്നാൽ ജനങ്ങളുട അഭിപ്രയ സ്വന്തന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് വലിയൊരു വിഭാഗത്തിന്റെയും വിമർശനം. എന്നാൽ തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിന്തുണക്കാരും പാകിസ്താനിൽ വിപിഎൻ ഉപയോഗിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്.

ഇമ്രാൻഖാന്റെ പാർട്ടി പ്രവർത്തകരുടെ റാലികൾക്കിടെ പാക് സർക്കാർ മൊബൈൽ ഫോൺ സേവനം നിർത്തലാക്കാറുണ്ട്. എന്നാൽ വിപിഎൻ ഉപയോഗിക്കുന്നത് ശരീഅത്തിന് എതിരാണെന്ന നയീമിയുടെ പ്രഖ്യാപനം ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments