ഇന്ത്യ ഇറ്റലി ബന്ധം കൂടുതൽ ശക്തമാകും; മോദിയുമായി നടത്തുന്ന ഓരോ കൂടിക്കാഴ്ച്ചയും സന്തോഷം നൽകുന്നതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ബ്രസീലിൽ: ഇന്ത്യയുടെ വർധിച്ചുവരുന്ന ആ​ഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വളരെ വലുതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷം നൽകുന്നു എന്നും അവർ പറഞ്ഞു.

ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ ആയിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മെലോനി എക്സ് പ്ലാറ്റ്ഫോമിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രശംസിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്നും പറഞ്ഞത്.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്തു. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ ഇരു നേതാക്കളും ചർച്ച ചെയ്തു. 2025 മുതൽ 2029 വരെയുള്ള, ഇന്ത്യ-ഇറ്റലി സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ പ്രഖ്യാപനമായിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം.

ശക്തമായ സഹകരണത്തിലൂടെയുള്ള പരസ്പര നേട്ടങ്ങൾക്ക് പുറമേ, ജനാധിപത്യം, നിയമവാഴ്ച, സുസ്ഥിര വികസനം എന്നീ മൂല്യങ്ങൾ പങ്കിടന്നതിനുള്ള പിന്തുണയും ലക്ഷ്യമുടുന്നുവെന്ന് മെലോനി വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോ​ഗതി ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തിൽ മോദി ഉത്സാഹം പ്രകടിപ്പിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പരസ്പര സഹകരണം ലോകത്തിന് മികച്ച സംഭാവന നൽകുമെന്നും അദ്ദേ​ഹം അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ചർച്ചകളുടെ ഭാ​ഗമായി ഇന്തോനേഷ്യ, പോർച്ചു​ഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും നരേന്ദ്രമോ​ദി ചർച്ച നടത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments