എന്റെ പൊന്നെ ഇതെങ്ങോട്ടാ ? റോക്കറ്റ് വിട്ടതുപോലെ കുതിച്ച് സ്വർണവില

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520 രൂപയാണ്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില വർധിച്ചു. ഇന്ന് 560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520 രൂപയാണ്. കഴിഞ്ഞ ഒരാഴ്ച പെട്ടെന്ന് കുറഞ്ഞ സ്വർണവിലയാണ് ഇപ്പോൾ ഒറ്റയടിക്ക് കൂടുന്നത്.

കഴിഞ്ഞ ഒരാഴ്ച മാത്രം സ്വർണത്തിന് കുറഞ്ഞത് 2800 രൂപയായിരുന്നു. എന്നാൽ ഈ ആഴ്ചയുടെ തുടക്കം മുതൽ സ്വർണം വീണ്ടും റോക്കറ്റ് വിട്ടതുപോലെ കുതിക്കുകയാണ്. ഇന്നലെ പവന് 480 രൂപ വർധിച്ചിരുന്നു. 7065 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. അതേസമയം, 5830 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. ഇവയെ കൂടാതെ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

നവംബർ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. കൂടാതെ ഒരു സമയത്തിൽ സ്വര്‍ണവില 60,000 കടക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് ശേഷം സ്വർണവില കുത്തനെ ഇടിയുന്നതിനാണ് കേരളക്കര സാക്ഷ്യം വഹിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments