
ഇണക്കുരുവികളായി മഞ്ജു വാര്യരും വിജയ് സേതുപതിയും ; ‘വിടുതലൈ 2’-ലെ ഗാനം പുറത്ത്
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന വെട്രിമാരന്‍ ചിത്രമാണ് ‘വിടുതലൈ 2’. ഇപ്പോഴിതാ, ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിലെ ഗാനം പുറത്തിവിട്ടിരിക്കുകയാണ്. ഇളയരാജ എഴുതി സംഗീതം നല്‍കി ആലപിച്ച ‘ദിനം ദിനമും’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

അനന്യ ഭട്ടും ചേര്‍ന്നാണ് ‘ദിനം ദിനമും’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കൽ വിഡിയോയിൽ വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ ആണ് കാണാൻ സാധിക്കുക. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറയുന്നത്.

വിജയ് സേതുപതി, മഞ്ജു വാര്യര്‍, സൂരി, അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 20-ന് ചിത്രം തിയേറ്ററുകളിലെത്തും. ആര്‍.എസ്. ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.