സാധാരണക്കാര്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട് ഫോണാണ് മോട്ടറോള എഡ്ജ് 50 നിയോ. ഉടനടി വരാനിരിക്കുന്ന മോട്ടറോള കുടുംബത്തിലെ ഈ പുത്തന്‍ താരത്തിന് 7300 ചിപ്സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും സുരക്ഷാ അപ്ഡേറ്റുകളും ഇതില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ കമ്പോളത്തില്‍ തംരഗമായിരിക്കുന്ന പല ഫോണുകളിലൊന്നായി മോട്ടറോള എഡ്ജ് 50 നിയോയെയും കരുതാവുന്നതാണ്.
8ജിബി റാമും 255 ജിബി റോമുമുള്ള ഫോണിന്റെ വില 23,999 ആണ്. എന്നിരുന്നാലും, ഹാന്‍ഡ്സെറ്റിന്റെ വില ഇടയ്ക്കിടെ ഓഫര്‍ സമയത്തോ ഓണ്‍ലൈന്‍ സ്റ്റോറിലോ 20,000 രൂപയ്ക്ക് ലഭിക്കാം. 171 ഗ്രാം ഭാരം വരുന്ന ഫോണ്‍ ഗിസൈല്‍, ലാറ്റെ, നോട്ടിക്കല്‍ ബ്ലൂ തുടങ്ങിയ കളറുകളില്‍ വീഗന്‍ ലെതര്‍ ഫിനിഷോടെ ലഭ്യമാകും. ഇതിനാല്‍ തന്നെ ഫോണ്‍ കവര്‍ പ്രത്യേകമായി ഇടേണ്ടതില്ല.
മോട്ടറോള എഡ്ജ് 50 നിയോ ആന്‍ഡ്രോയിഡ് 14-ലാണ് പ്രവര്‍ത്തിക്കുന്നത്, കൂടാതെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഇന്റര്‍ഫേസിന്റെ ഏറ്റവും കുറഞ്ഞ പരിഷ്ക്കരിച്ച പതിപ്പായ കമ്പനിയുടെ ഹലോ യുഐയും ഇതിലുണ്ട്. മോട്ടോ അണ്‍പ്ലഗ്ഡ്, ഫാമിലി സ്പേസ് എന്നിവയുള്‍പ്പെടെ മറ്റ് നിര്‍മ്മാതാക്കളുടെ സ്മാര്‍ട്ട്ഫോണുകളില്‍ കാണാത്ത നിരവധി ഉപയോഗപ്രദമായ സോഫ്റ്റ്വെയര് ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് കമ്പിനിയുടെ അവകാശവാദം.