
National
ഡല്‍ഹിയില്‍ ആദ്യത്തെ വനിതാ ഡിപ്പോ എത്തി
ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗതമന്ത്രി രാജി വയ്ക്കുന്നതിന് മുന്‍പ് ഡല്‍ഹിയിലെ ആദ്യ വനിതാ ഡിപ്പോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. സരോജിനി നഗറിനെ ‘സഖി ഡിപ്പോ’ എന്ന് പുനര്‍നാമകരണം ചെയ്താണ് ഡല്‍ഹിയിലെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ബസ് ഡിപ്പോയുടെ ഉദ്ഘാടനം നടന്നത്.
സ്ത്രീകള്‍ക്കായുള്ള സംരംഭമാണിതെന്നും ബസ്സുകള്‍ ഓടിക്കുക മാത്രമല്ല, അവര്‍ക്ക് പ്രാതിനിധ്യം കുറഞ്ഞ സ്ഥലത്ത് ചുമതല ഏറ്റെടുക്കാന്‍ സ്ത്രീകളെ ശാക്തീകരിക്കുക കൂടിയാണ് ഈ ഡിപ്പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഡിപ്പോ ഒരു തുടക്കം മാത്രമെന്നും ‘സഖി’ സംരംഭത്തിന് കീഴില്‍ ഞങ്ങള്‍ ഇത്തരം നിരവധി ഡിപ്പോകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 89 ഡ്രൈവര്‍മാരും 134 കണ്ടക്ടര്‍മാരും അടങ്ങുന്ന ‘സഖി ഡിപ്പോ’യില്‍ ആകെ 223 സ്ത്രീകളാണ് ജോലി ചെയ്യുന്നത്.