നാസ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 50 ആശങ്കാജനകമായ മേഖലകളിൽ ചോർച്ച കണ്ടെത്തി. സുനിതാ വില്യംസ് ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രകർക്ക് അപകട സാധ്യതയെന്ന് സൂചന. നാസയും റോസ്‌കോസ്‌മോസും ചേർന്നാണ് ഇക്കാര്യം കണ്ടെത്തിയത്. ഇക്കാര്യം നാസയുടെ ഇൻസ്പെക്ടർ ജനറൽ ഓഫീസ് സ്ഥിതീകരിച്ചിട്ടുണ്ട്.
ഐഎസ്എസിലെ നാല് പ്രധാന വിള്ളലുകളും ചോർച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റ് 50 പ്രദേശങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് നാസ അധികൃതർ വ്യക്തമാക്കി. സീലാൻ്റും പാച്ചുകളും പ്രയോഗിച്ച് റോസ്‌കോസ്‌മോസ് ഈ വിള്ളലുകൾ അടയ്‌ക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ഈ ചോർച്ച ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ‘സുരക്ഷാ ആശങ്ക’ എന്ന നിലയിൽ ഇതിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും നാസ പറയുന്നു.
ഇതിന് മുമ്പും ഇത്തരത്തിലുള്ള ചോർച്ചകൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും 50തോളം ആശങ്കാജനകമായ ചോർച്ച എന്നത് നിസാരമായി കാണാൻ സാധിക്കില്ല. ചോർച്ചയുടെ പ്രശ്നം വളരെക്കാലമായി നിലനിൽക്കുന്നതായും, ഈ ചോർച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു എന്നാണ് അതികൃതർ നൽകുന്ന വിവരം.
ഐഎസ്എസിന്റെ റഷ്യൻ ഭാഗത്ത് 2019-ലാണ് ചോർച്ച കണ്ടെത്തിയത്. 5 വർഷം മുമ്പാണ് ചോർച്ച ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ഇത് പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നാസ അവകാശപ്പെട്ടു. റിപ്പോർട്ട് അനുസരിച്ച്, നാസയും റോസ്‌കോസ്‌മോസും ഇത് ശരിയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബഹിരാകാശ സഞ്ചാരികൾക്ക് ഇത് ഒരു വലിയ ‘സുരക്ഷാ ഭീഷണി’യായി തുടരുകയാണ് എന്നുള്ളതാണ്.
നാസ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ഡീ കമ്മീഷൻ ചെയ്യുന്നതിനുള്ള നിരവധി ഓപ്ഷനുകൾ പരിശോധിച്ചു വരികയാണ്. അവ വേർപെടുത്തി ഭൂമിയിലേക്ക് മടങ്ങുക, ഉയർന്ന ഭ്രമണ പഥത്തിലേക്ക് ഉയർത്തുക, ക്രമരഹിതമായ പുനഃപ്രവേശനത്തിലൂടെ, വിദൂര സമുദ്ര മേഖലയിലേക്ക് നിയന്ത്രിത ടാർഗെറ്റ് റീ-എൻട്രി എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷനുകളാണ് പരിശോധിക്കുന്നത്. നിലവിൽ സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകുന്നിൽ ആശങ്ക നിലനിൽക്കവെയാണ് ഇത്തരമൊരു റിപ്പോർട്ട് കൂട പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, ബഹിരാകാശ സഞ്ചാരികൾക്ക് ഇപ്പോൾ അപകട സാധ്യത കുറവെന്നാണ് എന്നാണ് നാസ പറയുന്നത്. ഐഎസ്എസിന്റെ അമേരിക്കൻ ഭാഗത്ത് താമസിക്കുന്ന ബഹിരാകാശയാത്രികരെ എപ്പോഴും രക്ഷപ്പെടാനുള്ള വാഹനത്തിന് സമീപം നിർത്തിയിട്ടുണ്ടെന്ന് നാസ വ്യക്തമാക്കി. എസ്കേപ്പ് വെഹിക്കിൾ ഒരു സുരക്ഷാ വാഹനമാണ്, അത് ബഹിരാകാശയാത്രികരെ അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കാൻ ഉപയോഗിക്കാനുള്ളതാണ്. അതിൽ വിശ്വസിക്കാമെന്നാണ് നിലവലിൽ ലഭ്യമാകുന്ന സൂചന