ഡിസംബര്‍ 6 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ വരാനിരിക്കുന്ന ‘മേരി’ എന്ന സീരിസിനെ ചൊല്ലി നെറ്റ്ഫ്‌ളിക്‌സിന് കടുത്ത വിമര്‍ശനം. ഈശോയുടെ ജനനം മുതലുള്ള സംഭവത്തെ പറ്റി പറയുന്ന സീരിസില്‍ മേരിയായും മറ്റ് പ്രധാന കഥാപാത്രങ്ങളും അവതരി പ്പിക്കുന്നത് ഇസ്രായേല്‍ അഭിനേതാക്കളാണ്. ഇത് തന്നെയാണ് ഇപ്പോള്‍ വിമര്‍ശനത്തിനും കാരണമായിരിക്കുന്നത്. ജോസഫിനെ അവതരിപ്പിക്കുന്ന ഇഡോ ടാക്കോ, നോവ കോഹന്‍, ഒറി പെഫര്‍, മിലി അവിതല്‍, കെറന്‍ ത്സുര്‍, ഹില്ല വിഡോര്‍ തുടങ്ങിയ നിരവധി ഇസ്രായേലി അഭിനേതാക്കളും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍, ഇസ്രായേല്‍ യേശുവിന്റെ ജന്മസ്ഥലത്തിനെതിരെ ‘വംശഹത്യ ആക്രമണം’ നടത്തുമ്പോള്‍ ചരിത്ര കഥാപാത്രങ്ങളുടെ ഫലസ്തീനിയന്‍ വേരുകള്‍ മായ്ക്കാന്‍ ശ്രമിച്ചതിന് പ്ലാറ്റ്ഫോം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമുള്‍പ്പെടെ നെറ്റ്ഫ്‌ലിക്സ് ഇപ്പോള്‍ നേരിടുന്നുണ്ട്. ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുകയും പ്രദേശത്തെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ജനതയെ കൊല്ലുകയും അവരുടെ പൈതൃക സ്ഥലങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. യേശുവിന്റെ ജന്മദേശത്ത് തന്നെ ഇസ്രായേല്‍ ഇപ്പോള്‍ ബോംബാക്രമണം നടത്തുകയാണ്.
അതേസമയം, ചലച്ചിത്ര സംവിധായകന്‍ ഡിജെ കരുസോ ഇസ്രായേലികളെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചു, ‘ആധികാരികത ഉറപ്പാക്കാന്‍ മേരിയും ഞങ്ങളുടെ പ്രാഥമിക അഭിനേതാക്കളില്‍ ഭൂരിഭാഗവും ഇസ്രായേലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്നാണ് സംവിധായകന്റെ തീരുമാനം. ഇത് ആദ്യമായല്ല പലസ്തീനോടുള്ള പക്ഷപാതത്തിന്റെ പേരില്‍ നെറ്റ്ഫ്‌ലിക്‌സ് വിമര്‍ശനത്തിന് വിധേയമാകുന്നത്. കഴിഞ്ഞ മാസം പലസ്തീന്‍ അനുകൂലികള്‍ പ്ലാറ്റ്ഫോം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. പലസ്തീന്‍ ജനതയ്ക്കെതിരായ ക്രൂരമായ യുദ്ധത്തിലൂടെ ഇസ്രായേല്‍ പുരോഗമിക്കുമ്പോള്‍ പലസ്തീന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള ശ്രമമായാണ് പലരും ഇതിനെ വീക്ഷിച്ചത്.