സാംസങ് ഗാലക്സി എസ് 25 സീരീസിന്റെ വരവിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായെങ്കിലും എന്നാണ് വരവെന്ന് കൃത്യമായി പ്രവചിച്ചിരുന്നില്ല. ഇപ്പോഴിതാ ജനുവരിയില്‍ താരം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്നാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ലോഞ്ച് നടക്കും. വരാനിരിക്കുന്ന ലൈനപ്പില്‍ പുതിയ ഗാലക്സി എസ് 25 സ്ലിം മോഡലിനൊപ്പം സാധാരണ ഗാലക്സി എസ് 25, ഗാലക്സി എസ് 25+, ഗാലക്സി എസ് 25 അള്‍ട്രാ മോഡലുകളും ഉള്‍പ്പെടുമെന്ന് പറയപ്പെടുന്നു.
അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഗാലക്സി എസ് 25 സീരീസ് അനാവരണം ചെയ്യുമെന്ന് സാംസങ് ഇലക്ട്രോണിക്സ് അതിന്റെ ക്യു 3 വരുമാന കോളിനിടെ വെളിപ്പെടുത്തിയിരുന്നു. ഫോണുകളുടെ ലോഞ്ച് തീയതി ജനുവരി 5 ന് ആരംഭിക്കുമെന്ന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഈ ആഴ്ച ആദ്യം പുറത്തുവന്നിരുന്നെങ്കിലും സ്ഥിരീകരണമായിട്ടില്ല. ഈ വര്‍ഷത്തെ ഗ്യാലക്‌സി 24 സീരീസ് ജനുവരി 17 ന് കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ലോഞ്ച് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് ഗാലക്സി എസ്23 സീരീസ് അവതരിപ്പിച്ചത്. ഗ്യാലക്‌സി എസ് 25 ലൈനപ്പിലെ എല്ലാ ഫോണുകളും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കും. പുതിയ ഗ്യാലക്‌സി എഐ ഫീച്ചറുകളുമായിട്ടാകും എത്തുക. ഗാലക്സി എസ് 25, ഗാലക്സി എസ് 25 അള്‍ട്രാ ഏഴ് കളറുകളിലും ഗാലക്സി എസ് 25+ എട്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. മൂന്ന് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ് ഷേഡുകളിലും അവ ലഭ്യമാണെന്നും കമ്പിനി വ്യക്തമാക്കിയിട്ടുണ്ട്.