ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് പൃഥ്വിരാജ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പൃഥ്വിരാജിനു വലിയ ആരാധവൃന്ദമാണ് ഉള്ളത്. അതിനാൽ തന്നെ നടൻ എവിടെ പോയാലും ചുറ്റും ആരാധകർ തടിച്ചുകൂടുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ, ഇത്തരത്തിൽ പൃഥ്വിരാജിനെ കണ്ടപ്പോൾ വീഡിയോ എടുക്കാനെത്തിയ ആരാധകർക്ക് ദുരനുഭവമാണ് ഉണ്ടായിരിക്കുന്നത്.
പൃഥ്വിരാജിന്റെ സെക്യൂരിറ്റി ഗാർഡുകൾ വീഡിയോ എടുക്കാതിരിക്കാൻ വേണ്ടി ഇവർക്ക് നേരെ ടോര്‍ച്ചടിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പൃഥ്വിരാജിന്റെ ജീവനക്കാര്‍ ചെയ്തത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചർച്ച ചെയ്യുന്നത്. വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമെത്തുന്നവരുണ്ട്. ഹോളിവുഡില്‍ പോലും ഇല്ലാത്തത്ര സെക്യൂരിറ്റി സെറ്റപ്പ് പൃഥ്വിരാജിനെന്തിനാണെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. ക്രിസ്റ്റ്യാനോ റോണാള്‍ഡോ അടക്കമുള്ള പ്രമുഖ താരങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇങ്ങനെ ചെയ്യാറുണ്ട്. പൃഥ്വിരാജ് അത് കോപ്പിയടിക്കുകയാണെന്ന് ചിലരുടെ വാദം.
അതേസമയം, പൃഥ്വിരാജ് ഇപ്പോള്‍ എമ്പുരാന് എന്ന സിനിമയുടെ തിരക്കിലാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 25ന് ആണ് ചിത്രം തീയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.