ഇന്നലെയാണ് രണ്ടര വർഷത്തിന് ശേഷം സൂര്യയുടെ ഒരു ചിത്രം പുറത്തിറങ്ങിയത്. വളരെ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ “അലറലോടലറൽ” എന്നാണ് ചിത്രത്തിന് കിട്ടുന്ന വലിയ വിമർശനം. ഇപ്പോഴിതാ, ഇതിൽ പ്രതികരണവുമായി രംഗത്തെത്തുകയാണ് ഓസ്‌കാര്‍ വിന്നറായ സൗണ്ട് ഡിസൈനര്‍ റസൂര്‍ പൂക്കുട്ടി. ചിത്രത്തിന്റെ റിവ്യു പങ്കിട്ടു കൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരിച്ചത്.
”എന്റെ സുഹൃത്തായൊരു റീറെക്കോഡിംഗ് മിക്‌സര്‍ ആണ് ഈ ക്ലിപ്പ് അയച്ചു തന്നത്. ജനപ്രീയ സിനിമയിലെ സൗണ്ടിനെക്കുറിച്ച് ഇതുപോലൊരു റിവ്യു കാണേണ്ടി വന്നത് ഹൃദയഭേദകമാണ്. നമ്മുടെ കലാമികവ് ഈ ലൗഡ്‌നെസ് വാറില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടു വരുന്ന തിരുത്തലുകളെയോ ? തലവേദനയുമായി പ്രേക്ഷകര്‍ ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപ്പീറ്റ് വാല്യു ഉണ്ടാകില്ല” – റസൂല്‍ പൂക്കുട്ടി പറയുന്നു.