CinemaNews

ഇളയ ദളപതിയുടെ കടൈസി ആട്ടം കളറാക്കാൻ ശിവരാജ് കുമാറും

തമിഴകത്തിന്റെ ഇളയ ദളപതി അടുത്ത ചിത്രത്തോടെ ചലച്ചിത്രലോകത്തോട് വിട പറയുമെന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തുവരുന്നത്. അതിനാൽ തന്നെ ദളപതിയുടെ അവസാന ചിത്രം താര സമ്പന്നമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ശിവരാജ് കുമാർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. അതിനാൽ തന്റെ ഷെഡ്യൂളുകളിൽ മാറ്റം വരുമോയെന്ന ആശങ്കയും താരം പങ്കുവയ്ക്കുന്നുണ്ട്. വിജയ് സിനിമാഭിനയം പൂർണമായും ഉപേക്ഷിക്കേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും ശിവരാജ് കുമാർ പറയുന്നു.

“ദളപതി 69 ലെ എന്റെ വേഷം വളരെ രസകരമാണ്, പക്ഷേ എന്റെ ഷെഡ്യൂളുകൾ കണക്കിലെടുക്കുമ്പോൾ അത് എങ്ങനെ ഒരുമിച്ച് വരുമെന്ന് എനിക്കറിയില്ല. ഇത് അദ്ദേഹത്തിന്റെ അവസാന സിനിമയായിരിക്കുമെന്ന് പറയപ്പെടുന്നു, പക്ഷേ വ്യക്തിപരമായി അദ്ദേഹം സിനിമ ഉപേക്ഷിക്കേണ്ടതില്ല. ഒരു സുഹൃത്തെന്ന നിലയിൽ, വിജയ് ഒരു മികച്ച നടനും നല്ല മനുഷ്യനുമാണ്. അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്” ശിവരാജ് കുമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *