തിരുവനന്തപുരം: കോഴ്സുകള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു നാളെ പഠിപ്പ് മുടക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തു. കേരള- കാലിക്കറ്റ് സര്‍വകലാശാലകളാണ് ഫീസ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ രണ്ട് യൂണിവേഴ്സിറ്റിയുടെ കീഴില്‍ വരുന്ന കോളേജുകളിലാണ് നാളെ പഠിപ്പ് മുടങ്ങുന്നത്.
യൂണിവേഴ്സിറ്റി ഫിനാന്‍സ് കമ്മിറ്റിയുടെ ഫീസ് നിരക്ക് സംബന്ധമായ ഉത്തരവ് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ഈ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണ്ടത് അനിവാര്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ദ്ധന ഉണ്ടാവില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് ഫീസ് വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന തീരുമാനം ഇറക്കിയിരിക്കുന്നതെന്നും അത് പിന്‍വലി ക്കണമെന്നുമാണ് കെഎസ് യുവിന്രെ ആവശ്യം.