CinemaNewsSocial Media

ഇതാണ് ഒർജിനൽ…! ബസന്തി ലുക്കിൽ അനുമോൾ

സീരിയലുകളിലൂടെയും ടി വി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അനുമോൾ. അനുമോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകളും അതിവേഗത്തിലാണ് വൈറലാകുന്നത്. അത്തരത്തിൽ അനുമോൾ പങ്കുവച്ച പുതിയ പോസ്റ്റും വൈറലാകുകയാണ്. ഇത്തവണ വെറൈറ്റി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പറക്കും തളിക എന്ന സിനിമയിലെ ബസന്തിയുടെ ലുക്കിലാണ് പുത്തൻ ഫോട്ടോഷൂട്ട്.

അതേസമയം, ബസന്തി എന്ന അടികുറിപ്പോടെ തന്നെയാണ് അനുമോൾ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ഇന്ന് ഷൂട്ട്‌ ഇല്ലേ?, ഇതാണ് ഒറിജിനൽ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകൾ. തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ പാടാത്ത പൈങ്കിളി എന്ന പരമ്പരയിലും ശ്രദ്ധേയമായ കഥാപാത്രം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *