ന്യൂഡല്‍ഹി: ഡിആര്‍ഡിഒയുടെ ലോംഗ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എല്‍ആര്‍എല്‍എസിഎം) കന്നി പരീക്ഷണം വിജയകരം. ചൊവ്വാഴ്ച്ച ഒഡീഷ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടന്നത്. റഡാര്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സിസ്റ്റം, ടെലിമെട്രി തുടങ്ങി നിരവധി റേഞ്ച് സെന്‍സറുകള്‍ മിസൈല്‍ പ്രകടനവും നിരീക്ഷിച്ചു.
മികച്ചതും വിശ്വസനീയവുമായ പ്രകടനം ഉറപ്പാക്കാനായി നൂതന ഏവിയോണിക്സും സോഫ്റ്റ്വെയറും മിസൈലില്‍ സജ്ജീകരി ച്ചിരിച്ചിട്ടുണ്ട്. മറ്റ് ഡിആര്‍ഡിഒ ലബോറട്ടറികളില്‍ നിന്നും ഇന്ത്യന്‍ വ്യവസായങ്ങളില്‍ നിന്നുമുള്ള സംഭാവനകള്‍ക്കൊപ്പം ബെംഗളൂരുവിലെ എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ) ആണ് എല്‍ആര്‍എല്‍എസിഎം വികസിപ്പിച്ചെടുത്തത്.