
അടിയന്തര കേസുകള്‍ വാദിക്കാന്‍ വാക്കാലുള്ള ഹര്‍ജികള്‍ അനുവദിക്കില്ല; ചീഫ് ജസ്റ്റിസ്
ഡല്‍ഹി; അടിയന്തര കേസുകളുടെ വാദം കേള്‍ക്കുന്നതിന് വാക്കാലുള്ള ഹര്‍ജികള്‍ അനുവദിക്കില്ലെന്ന് പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇതിനെ പറ്റി ഇമെയിലുകളോ രേഖാമൂലമുള്ള കത്തുകളോ അയയ്ക്കണമെന്ന് അദ്ദേഹം അഭിഭാഷകരോട് അഭ്യര്‍ത്ഥിച്ചു.
തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 51-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ഖന്ന, ജനാധിപത്യത്തിന്റെ മൂന്നാമത്തെ തൂണായ ജുഡീഷ്യറിയെ നയിക്കുന്നതില്‍ വലിയ സന്തോഷവും ബഹുമാനവും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പദവി, സമ്പത്ത്, അധികാരം എന്നിവ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും ന്യായമായതും നീതിയുക്തവും നിഷ്പക്ഷവുമായ നീതി വിതരണ ചട്ടക്കൂട് ആവശ്യമാണെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ മഹത്തായ രാഷ്ട്രത്തിലെ എല്ലാ പൗരന്മാര്‍ക്കും നീതി എളുപ്പത്തില്‍ ലഭ്യമാക്കുക എന്നത് ഞങ്ങളുടെ ഭരണഘടനാപരമായ കടമയാണെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.