പ്രിയങ്ക ഗാന്ധിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്

വയനാട്: പ്രിയങ്ക ഗാന്ധിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്. രാഹുല്‍ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കിയതിന് പിന്നാലെയാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ഡിഎഫിന്റെ പരാതി. പ്രിയങ്ക തന്റെ പ്രചാരണത്തിനായി ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി.

കഴിഞ്ഞ 10ആം തീയതി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വിശ്വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ചതും വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതുമൊക്കെയാണ് എല്‍ഡിഎഫ് പരാതിക്ക് ആധാരമായി കാണിച്ചിരിക്കുന്നത്. വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും എല്‍ഡിഎഫ് പരാതിയില്‍ വ്യക്തമാക്കി യിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments