ആര് എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കുമെന്ന് അമിത് ഷാ

Amit Shah promises passage of Waqf bill

ന്യൂഡൽഹി: ആര് എതിർത്താലും വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് പരിധിയിൽ നിന്നും ആദിവാസി വിഭാഗത്തെ മാറ്റിനിർത്തുമെന്ന് അമിത് ഷാ പറഞ്ഞു. ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം.

കർണാടകയിൽ വഖഫ് ബോർഡ് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമീണരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണോ വേണ്ടയോ എന്ന് പറയൂ. ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വേണ്ട എന്നാണ് പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ബി.ജെ.പി പാസാക്കും. ആർക്കും ഞങ്ങളെ തടയാനാകില്ല.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ ആവശ്യമായ ഏക സിവിൽകോഡ് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്ന് പറഞ്ഞ അമിത് ഷാ, ആദിവാസികളെ ഇതിൻറെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്നും വ്യക്തമാക്കി. ബി.ജെ.പി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്ന് കഴിഞ്ഞ ദിവസവും അമിത് ഷാ പറഞ്ഞിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments