കൊ്ച്ചി; ബലാല്‍സംഗ കേസില്‍ വിചാരണ നേരിടുന്ന സിദ്ദിഖിന് നല്‍കിയ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി ഒരാഴ്ച്ച ത്തേയ്ക്ക് കൂടി നീട്ടി. തൊണ്ടവേദനയുള്ളതിനാലാണ് വീണ്ടും അവധി വേണമെന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടത്.
പിന്നാലെ, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വാദം മാറ്റിവച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായെങ്കിലും സിദ്ദിഖ് അവരുമായി സഹകരിക്കുന്നില്ലെന്ന് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് സിംഗ് ബഞ്ചിനെ അറിയിച്ചിരുന്നു.
സെപ്തംബര്‍ 23 ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച സിദ്ദിഖിന് സെപ്തംബര്‍ 29 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ജാമ്യം നീട്ടി നല്‍കുന്നതില്‍ കേരളാ പോലീസ് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.