പാലക്കാട്: സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരെന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കരെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും അത് വകമാറ്റി ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്.
കാർഷിക മേഖലയ്ക്ക് വേണ്ടി ധാരാളം പണം വിനിയോഗിക്കുന്നുണ്ടെങ്കിലും കേരളം അത് പ്രയോജനപ്പെടുത്തുന്നില്ല. ആരോഗ്യ മേഖലയ്ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു എന്ന് ശോഭാ സുരേന്ദ്രൻ. ആലപ്പുഴ മെഡിക്കൽ കോളേജിൽ കീമോയ്ക്കുള്ള മരുന്നില്ല. പുറത്തുനിന്ന് മരുന്ന് വാങ്ങി കൊണ്ടുവരണമെന്ന് പറയുന്ന മെഡിക്കൽ കോളേജുകളാണ് കേരളത്തിലുള്ളത്.
പാലക്കാട് മെഡിക്കൽ കോളേജിന്റെ അവസ്ഥയും ദുരിതമാണ്. സ്വകാര്യ ആശുപത്രികൾ കൂണു പോലെ മുളച്ച് പൊന്തുന്നുണ്ട്, പക്ഷേ പാവങ്ങൾ എന്തുചെയ്യണമെന്ന് അവർ ചോദിച്ചു. എന്ത് ചോദിച്ചാലും തരുന്ന ആരോഗ്യമന്ത്രിയാണ് കേന്ദ്രത്തിനുള്ളത്. എയിംസിനുള്ള സ്ഥലം ചൂണ്ടിക്കാണിച്ച് കൊടുക്കാൻ പറഞ്ഞിട്ട് പോലും കേരളത്തിന് സാധിച്ചിട്ടില്ല. ഐഐടിക്ക് സ്വന്തമായിട്ട് സ്ഥലം കൊടുക്കാൻ സാധിക്കുന്നില്ല.
കേരളത്തെ വളരെ പുരോഗതിയിലേക്ക് നീങ്ങണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. എത്ര തവണയാണ് കേരളത്തിൽ പ്രധാനമന്ത്രി കേരളത്തിലെത്തിയത്. പക്ഷേ ഇതൊന്നും പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ബിജെപി പ്രതിനിധി പാലക്കാട് നിന്ന് നിയമസഭയിലെത്തണമെന്നത് കാലാകാലങ്ങളായി ജനങ്ങളുടെ ആഗ്രഹമാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.