മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫ്; വിവാദ പരാമർശവുമായി വീണ്ടും പിവി അൻവർ

പോലീസ് വിലക്ക് ലംഘിച്ചാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്

PV Anvar MLA

തൃശ്ശൂർ: എൽഡിഎഫിനെ വെട്ടിലാക്കുന്ന വിവാദ പരാമർശവുമായി വീണ്ടും പിവി അൻവർ രം​ഗത്ത്. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ ചോദിച്ചു. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാർത്താ സമ്മേളണം നടത്തിയ പിവി അൻവർ അതി ​ഗുരുതരമായ ആരോപണങ്ങളാണ് എൽഡി എഫിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്ന് പിവി അൻവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാൽ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചത്. ഈ മണ്ഡലത്തിൽ ആരും ജയിക്കില്ല. തങ്ങൾ കോടതിയിൽ പോകും. ബൂത്ത് തിരിച്ച് ഓരോ പാർട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തൻ്റെ കൈയ്യിലുണ്ടെന്നും അൻവർ പറ‌ഞ്ഞു.

ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ചാണ് പി.വി അൻവർ എംഎൽഎ ഇന്ന് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞാണ് അൻവർ വാർത്ത സമ്മേളനവുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ പറഞ്ഞു. വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments