എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും സസ്‌പെൻഷൻ

Pinarayi vijayan, N Prasanth IAS and K Gopalkrishnan IAS

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ ഇടപെട്ട് സർക്കാർ. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും സസ്‌പെൻഷൻ. ഹിന്ദു മല്ലു ഗ്രൂപ്പ് വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിലാണ് ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ പരസ്യ വിമർശനം നടത്തിയതിനാണ് പ്രശാന്തിനെതിരെയുള്ള സർക്കാർ നടപടി.

ഇരുവർക്കുമെതിരെ നടപടിക്ക് ശിപാർശ ചെയ്ത് ചീഫ് സെക്രട്ടരി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മതാടിസ്ഥാനത്തിൽ വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തള്ളിയായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെതിരെ പരസ്യമായ വിമർശനം നടത്തിയ എൻ. പ്രശാന്തിനെതിരെയുള്ള നടപടി ഉദ്യോഗസ്ഥ തലത്തിൽ തന്നെ പ്രതീക്ഷിച്ചതായിരുന്നു.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണൻ മുൻപു നൽകിയ വിശദീകരണം. ഹാക്ക് ചെയ്തിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു.

പ്രശാന്ത് സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. സമൂഹമാധ്യമത്തിലൂടെ അഡിഷണൽ ചീഫ് സെക്രട്ടറിയെ തുടർച്ചയായി വിമർശിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments