79 മാസത്തെ ക്ഷാമ ആശ്വാസം കുടിശിക കെ.എൻ. ബാലഗോപാൽ ആവിയാക്കിയതോടെ പെൻഷൻകാർക്ക് നഷ്ടം 20,000 രൂപ മുതൽ 1,43,000 രൂപ വരെ.
2021 ജനുവരിയിലെ 2 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചപ്പോൾ 39 മാസത്തെ കുടിശിക നിഷേധിച്ചിരുന്നു. 2021 ജൂലൈയിലെ 3 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചപ്പോൾ 40 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നിഷേധിച്ചു.
2021 ലെ ക്ഷാമ ആശ്വാസം പ്രഖ്യാപനത്തിൽ അങ്ങനെ 79 മാസത്തെ കുടിശികയാണ് ആവിയായത്. ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 രൂപയാണ്. കൂടിയ പെൻഷൻ 83,400 രൂപയും.
27,428 പേരാണ് 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ കൈ പറ്റുന്നവർ. അതായത് 4.21 ശതമാനം പേർക്ക് മാത്രമാണ് 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ കിട്ടുന്നത്. നിലവിൽ 19 ശതമാനം ക്ഷാമ ആശ്വാസം കുടിശികയാണ്. അതിനോടൊപ്പം അർഹപ്പെട്ട 79 മാസത്തെ കുടിശികയും ആവിയായതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് പെൻഷൻകാർ. 79 മാസത്തെ ക്ഷാമ ആശ്വാസ കുടിശിക ആവിയായതോടെ പെൻഷൻകാരുടെ നഷ്ടം ഇങ്ങനെ:
അടിസ്ഥാന പെൻഷൻ | 79 മാസത്തെ ക്ഷാമ ആശ്വാസ കുടിശിക നഷ്ടം |
11,500 | 19,734 |
18,000 | 30,888 |
24,400 | 41,870 |
28,500 | 48,906 |
37,300 | 64,007 |
45,900 | 78,764 |
53,500 | 91,806 |
59,600 | 1,02,274 |
63,000 | 1,08,108 |
74,200 | 1,27,327 |
77,500 | 1,32,990 |
83,400 | 1,43,114 |