മോസ്കോ: ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്ന് റഷ്യന്‍ പ്രസഡന്റെ വ്ളാഡ്ഡ്മിര് പുഡിന്. വ്യാഴാഴ്ച സോചിയില്‍ നടന്ന വാല്‍ഡായി ചര്‍ച്ചാ ക്ലബിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കവെയാണ് ലോകത്തിലെ എല്ലാ സമ്പദ്വ്യവസ്ഥകളിലും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച ഇന്ത്യ വന്‍ ശക്തികളുടെ പട്ടികയില്‍ ഉടന്‍ തന്നെ പങ്കുചേരാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയത്.
വായുവിലും കടലിലും കരയിലുമെല്ലാം വന്‍ പരീക്ഷണങ്ങളും ആയുധങ്ങളുമെല്ലാം ഉപയോഗിക്കുന്നതിന് ഇന്ത്യ പ്രാപ്തമായി. പുരാതന സംസ്കാരത്തിലും കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള മികച്ച സാധ്യതകളും എല്ലാം മികച്ചു നില്‍ക്കുകയാണ് ഇന്ത്യയില്‍. ഇതിനാല്‍ തന്നെ ഒന്നര ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയെ സൂപ്പര്‍ പവറുകളുടെ പട്ടികയിലേക്ക് നിസ്സംശയം ചേര്‍ക്കാമെന്നാണ് പുടിന്റെ വാക്കുകള്‍. അതേ സമയം, സുരക്ഷാ, പ്രതിരോധ മേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വികസിക്കുകയാണെന്നും പുടിന് കൂട്ടിച്ചേര്‍ത്തു.