ഡൽഹി: കേരളത്തിൽ ബിജെപിയുടെ ചരിത്ര നേട്ടത്തിന് കാരണക്കാരനായെങ്കിലും ബിജെപിയെ സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഇപ്പോൾ വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. കൂടുതൽ സമയം പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധത കാണിക്കാത്തതും, തുടരെ തുടരെ വിവാദങ്ങളിൽ വഴുതി വീഴുന്നതുമെല്ലാം ബിജെപിയെ സംബന്ധിച്ച് സുരേഷ് ഗോപിയുടെ പ്രവർത്തനത്തിൽ വലിയ അതൃപ്തി ഉളവാക്കുന്ന കാര്യമായി മാറി എന്നുള്ളതാണ് വസ്തുത.
ഒരു രാഷ്ട്രീയക്കാരൻ എന്നതിനുപരി ജനങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നയാൾ എന്നതും, മറ്റ് ചില ഘടങ്ങളുമാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിൽ എന്നത് ലോക്സഭാ തിരഞ്ഞെടുപ്പും അത് കഴിഞ്ഞുണ്ടായ രാഷ്ട്രീയ ചർച്ചകളും വിലയിരുത്തുമ്പോൾ മനസ്സിലാകും.
ലോക്സഭയിലേക്കുള്ള ബിജെപി എംപിയായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തപ്പോൾ കേരളത്തിലെ ബിജെപിക്ക് വലിയ പ്രതീക്ഷയായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ നിലവിലത്തെ സുരേഷ് ഗോപി പ്രവർത്തനം പാർട്ടിയിൽ കുറവാണ് എന്നൊരഭിപ്രായം ശക്തമാകുന്നുണ്ട്. പാർട്ടി പ്രവർത്തകർക്കിടയിൽ ഇത്തരത്തിലുള്ള അതൃപ്തി ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കൂടുതൽ സമയം പാർട്ടിയിൽ പ്രവർത്തിക്കൂ സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുറയ്ക്കൂ എന്ന് പറഞ്ഞ് പാർട്ടിയുടെ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകയത്.
എന്നാൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതിന് സുരേഷ് ഗോപി അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ എനൗൺസ്മെന്റ് നടത്തി. ‘സിനിമ പാഷനാണ്, അഭിനയിക്കാനായില്ലെങ്കിൽ ചത്തുപോകു, സിനിമ ചെയ്യുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ എന്നെല്ലാം പറയുന്ന അദ്ദേഹം ഇനി കേന്ദ്രമന്ത്രി പദവി നിലനിർത്താൻ സിനിമാ ജീവിത്തിന് തൽക്കാലം ഇടവേള നൽകേണ്ടി വരും എന്നതാണ് നിലവലത്തെ രാഷ്ട്രീയ സാഹചര്യം.
സിനിമയിൽ തുടരണമെന്ന ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിൽ പോലും കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലി എന്നതിന് നിയമതടസ്സമുണ്ട് . അതിനാൽ സിനിമയും ഒപ്പം കൊണ്ട് പോകമണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തിനുള്ള അനുമതി വൈകുകയാണ്.
ഇതിനിടെയാണ് കേന്ദ്ര മന്ത്രിസഭാംഗമായ തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി എന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏൽപിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുരേഷ് ഗോപിയെ നേരിൽക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നൽകിയത്.
കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയാട് കേന്ദ്രമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരിക്കുന്നത്. സിനിമ സെറ്റുകളിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവർത്തിച്ചുകൊള്ളാമെന്ന ഉപാധി അമിതാഷായും അംഗീകരിച്ചില്ല. മുഴുവൻ സ്റ്റാഫുകളെ ഇനിയും നിയോഗിക്കാത്തതും വീഴ്ചയായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തിയത്. ഇതിനെല്ലാം ഉപരിയായി പണം സമ്പാദിക്കുന്ന മറ്റ് മാർഗങ്ങൾ പാടില്ലെന്ന മന്ത്രിമാരുടെ പെരുമാറ്റ ചട്ടവും സുരേഷ് ഗോപിരക്ക് എതിരായി. സുരേഷ് ഗോപിയുടെ നടപടികളിൽ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാർ നടത്തിയ അന്വേഷണത്തിലും സുരേഷ് ഗോപി പരിധിവിട്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് മുൻപ് നടന്ന കൂടിക്കാഴ്ചയിൽ മോദിയും അമിത് ഷായും പഴയതുപോലെ സൗഹാർദ്ദപരമായിട്ടല്ല സുരേഷ് ഗോപിയോട് നിലപാടെടുത്തത്. അനുമതിയില്ലാത്തതിനാൽ ഏറ്റെടുത്ത സിനിമകൾ ഉടൻ പൂർത്തിയാക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല എന്നാണ് വിലയിരുത്തൽ.