അമേരിക്ക; സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ. ഒട്ടിയ കവിളും മെലിഞ്ഞ ശരീരപ്രകൃതിയുമെല്ലാമാണ് സുനിതയുടെ ആരോഗ്യത്തെ പറ്റി എല്ലാവരെയും ആശങ്കാകുലരാക്കിയത്. എന്നാല്‍ സുനിത നല്ല ആരോഗ്യവതിയാണെന്നും കൂടാതെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എല്ലാ ബഹിരാകാശ യാത്രികരും പൂര്‍ണ്ണ ആരോഗ്യത്തിലാണെന്ന് നാസ വ്യക്തമാക്കി. എല്ലാവരും തന്നെ പതിവായി നടക്കുന്ന പരിശോധനകള്‍ക്ക് വിധേയരായിരുന്നു.
കൂടാതെ, ഫ്‌ലൈറ്റ് സര്‍ജന്മാര്‍ അവരെ നിരീക്ഷിക്കുകയും ചെയ്യുന്നുവെന്ന് നാസയുടെ സ്പേസ് ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റിന്റെ വക്താവ് ജിമി റസ്സല്‍ പറഞ്ഞു. ഐഎസ്എസില്‍ ദീര്‍ഘകാലം താമസിച്ചതിന് ശേഷം വില്യംസ് ആരോഗ്യ പ്രതിസന്ധി നേരിടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബഹിരാകാശ ഏജന്‍സിയുടെ പ്രസ്താവന .
വില്യംസും അവളുടെ സഹ ബഹിരാകാശ സഞ്ചാരി ബാരി വില്‍മോറും എട്ട് ദിവസത്തെ യാത്രക്കായിട്ടാണ് പോയത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ തകരാര്‍ മൂലം മാസങ്ങളോളം അവര്‍ കുടുങ്ങി. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഇരുവരും ബഹിരാകാശ നിലയത്തിലുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ബഹിരാകാശ സഞ്ചാരികള്‍ക്ക് തിരിച്ച് ഭൂമിയിലെത്താനാകുക.
ും.