പാലക്കാട്: ട്രോളി ബാഗ് വെച്ച കാറില്‍ രാഹുല്‍ കയറിയില്ലെന്ന സിപിഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ വീണ്ടും രംഗത്ത്. താന്‍ കയറിയത് ഷാഫിയുടെ കാറില്‍ ആയിരുന്നു. തന്റെ വാഹനത്തിലാണ് സുഹൃത്ത് വന്നത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം അദ്ദേഹത്തിന്റെ കാറില്‍ കയറിയത്.
സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാല്‍ തന്റെ കാറിന് തകരാര്‍ ഉണ്ടായതിനാല്‍ സര്‍വീസിന് കൊടുക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പിന്നീട് പാലക്കാട് കെആര്‍ ടവറിന് സമീപത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാറില്‍ കോഴിക്കോടേക്ക് പോയി. തന്റെ കാറില്‍ നിന്ന് ട്രോളികള്‍ ഈ കാറിലേക്ക് മാറ്റി. ഇവിടെയെല്ലാം സിസിടിവികളുണ്ട്. സിപിഎമ്മിന്റെ ആരോപണം മാത്രമാണ് കള്ളപ്പണം ഉണ്ടെന്നുള്ളത്, സിപിഎം നല്കിയ പരാതിയില്‍ ഇതുവരെ തന്നെ ഒരു പോലീസ് പോലും ചോദ്യം ചെയ്തിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.