മുംബൈ: മഹാരാഷ്ട്ര പിടിക്കാന്‍ വേറിട്ട ശ്രമങ്ങളുമായിട്ടാണ് ഉദ്ധവ് താക്കെറയുടെ ശിവസേന ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാര്‍ട്ടികളും നിലവില്‍ പ്രകടന പത്രിക ഇറക്കിയിരുന്നു. ഉറപ്പുകളും വാഗ്ദാനങ്ങളും പതിവുപോലെ തന്നെ വാരി എഴുതിയിട്ടുണ്ടെന്നല്ലാതെ ഇതില്‍ ഇത്രമാത്രം പ്രാവര്‍ത്തികമാക്കുമെന്ന് കാണാം. എല്ലാ പാര്‍ട്ടികളും പൊതുവെ സ്ത്രീ വോട്ടര്‍മാരുടെയും പെണ്‍കുട്ടികളുടെയും ക്ഷേമം ഉറപ്പു വരുത്തുമ്പോള്‍ യുടിബി പുരുഷ വോട്ട് നേടാനായിട്ടുള്ള ശ്രമത്തിലാണ്.
കാരണം, അവരുടെ പ്രകടന പത്രികയില്‍ ആദ്യത്തെ വാഗ്ദാനം ആണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു നല്‍കുമെ ന്നതാണ്. കൂടാതെ, അവശ്യസാധനങ്ങളുടെ വില സ്ഥിരപ്പെടുത്തുക, മുബൈയ്ക്ക് അപകടമാകുന്ന ധാരാവി പുനര്‍വികസന പദ്ധതി റദ്ദാക്കുക. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സംസ്ഥാനത്ത് അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം സ്ഥാപിക്കുക തുടങ്ങി വാഗ്ദാനങ്ങളെല്ലാം പത്രികയില്‍ ഇടം നേടിയിട്ടുണ്ട്.
വോട്ടെടുപ്പ് വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും പ്രതിപക്ഷ മഹാ വികാസ് അഘാദിയുടെ (എംവിഎ) മൊത്തത്തിലുള്ള ഉറപ്പുകളുടെ ഭാഗമാണെന്നും എന്നാല്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട ചില പോയിന്റുകളുണ്ടെന്നും താക്കറെ പറഞ്ഞു. ശിവസേന (യുബിടി), കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍സിപി (എസ്പി) എന്നിവ ഉള്‍പ്പെടുന്ന എംവിഎ നവംബര്‍ 20ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയും പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.