മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ വാര്‍ധയില്‍ സ്റ്റീല്‍ കമ്പിനിയില്‍ തീപിടുത്തം ഉണ്ടായി. സംഭവത്തില്‍ 16 തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാര്‍ധയിലെ ഭുഗാവ് എന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് നിമിത്തമാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ മറ്റെന്തെങ്കിലും കാരണം ഇതിലുണ്ടോ എന്നത് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്സ് തക്ക സമയത്ത് പ്രദേശത്ത് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.