പാലക്കാട്ടെ റെയ്ഡ്: സിപിഎമ്മിനെ പൊളിച്ച് ഇടത് സ്ഥാനാർത്ഥി

CPM നേതാക്കളും മന്ത്രി എം.ബി. രാജേഷും പറയുന്നതിന് ഘടക വിരുദ്ധമായ വാദമുയർത്തി പി സരിൻ

Dr p sarin

പാലക്കാട്: പാലക്കാട്ട് രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന ഹോട്ടലിലെ പോലീസ് റെയ്ഡിൽ സിപിഎമ്മിന്റെ വാദങ്ങളെ തള്ളി പുതിയ വാദവുമായി ഇടത് സ്ഥാനാർത്ഥി. ഷാഫി പറമ്പിൽ എം.പി ആസൂത്രണം ചെയ്തതായിരിക്കും റെയ്ഡ് വിവാദമെന്നാണ് സരിന്റെ പുതിയ വാദം. അതായത് ഹോട്ടലിൽ കോൺഗ്രസ് നേതാക്കളുടെ പക്കൽ കള്ളപ്പണമുണ്ടെന്ന സന്ദേശം പോലീസിന് കൈമാറിയത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും, അത് സിപിഎമ്മിനെയും ബിജെപിയെയും കുടുക്കി ഒരു വിവാദം സൃഷ്ടിക്കാനാണെന്ന് സംശയിക്കുന്നുവെന്നാണ് സരിൻ പറയുന്നത്. ഇത് റെയ്ഡ് മുതൽ പിന്നീട് സിപിഎം നേതാക്കളും മന്ത്രി എം.ബി. രാജേഷും പറയുന്നതിന് ഘടക വിരുദ്ധമായ വാദമാണ്.

സരിന്റെ നിലപാട് പാർട്ടിയുടേതല്ലെന്നാണ് സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പ്രതികരിക്കുന്നത്. പാലക്കാട്ട് ഹോട്ടൽ റെയ്ഡിൽ പോലീസ് റെയ്ഡിലും സിപിഎമ്മിന്റെ കള്ളപ്പണ ആരോപണത്തിന്റെയും മുന ഒടിക്കുന്നതായി സ്ഥാനാർത്ഥിയുടെ ആരോപണം. ഷാഫിയും രാഹുലും നുണപരിശോധനയ്ക്ക് തയാറുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു. ഷാഫിയുടെ രഹസ്യങ്ങൾ അറിയാവുന്ന പി സരിൻ അങ്ങനെ കരുതുന്നുണ്ടാകുമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.

പാലക്കാട്ടെ റെയ്ഡ് വിവരം പൊലീസ് കോൺഗ്രസിന് ചോർത്തി നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. എല്ലാ മുറികളും പരിശോധിക്കാൻ പൊലീസ് തയാറായില്ല.സിസിടിവി ക്യാമറ പരിശോധന വൈകിപ്പിച്ചു. റെയ്ഡ് സമയത്ത് അവിടെ ഇല്ലായിരുന്നുവെന്ന രാഹുലിൻറെ വാദം തെറ്റെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.

ഇതേസമയം, പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ്. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ പാതിരാ പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചതും പ്രചരണവിഷയം ആക്കും.

മന്ത്രി എം ബി രാജേഷിന്റെ രാജിക്ക് വേണ്ടിയുള്ള പ്രചരണം ഇലക്ഷൻ ക്യാമ്പയിനിലൂടെ ആരംഭിക്കും. തെരഞ്ഞെടുപ്പിന് ശേഷം തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. പൊലീസ് നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതെയാണെന്നാണ് വിലയിരുത്തൽ. പിന്നിൽ എം ബി രാജേഷിന്റെ ഇടപെടലുണ്ടെന്നുമാണ് അനുമാനം. കാര്യങ്ങൾ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേർന്ന് വിലയിരുത്തി. കെപിസിസി പ്രസിഡന്റ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ ഹസൻ എ എം ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിനെതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ ദുരുഹതയില്ലെന്ന് പ്രാഥമിക നിഗമനം. കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസെടുത്തേക്കും.

കെപിഎം ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് പൊലീസിന് തെളിയിക്കാനായിട്ടില്ല. ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കന്റ് മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പിൻവാതിലിലൂടെ പുറത്ത് പോയെന്ന് പറയുന്നതും തെറ്റാണ്. നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments